ശ്രീനഗർ: കുപ്വാര ജില്ലയിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ സാധാരണക്കാരൻ കൊല്ലപ്പെട്ടു. തന്ദിപോറ സ്വദേശി ആസിഫ് ഇഖ്ബാൽ ഭട്ടാണു മരിച്ചത്.
സംഭവത്തിൽ ക്രാൽപോറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിന്ദ്പുരയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണു സൈനികർ അവിടെത്തിയത്. സൈനികർക്കെതിരേ ഭീകരർ വെടിയുതിർത്തു. പ്രത്യാക്രമണത്തിലാണ് ആസിഫ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു
09:48 PM Dec 17, 2017 | Deepika.com