ലക്നോ: ഉത്തർപ്രദേശിലെ മുൻ ബിജെപി എംഎൽഎ പ്രേംപ്രകാശ് തിവാരിയുടെ മകൻ വൈഭവ് തിവാരി(36) വെടിയേറ്റു മരിച്ചു. ഉത്തർപ്രദേശ് നിയമസഭാ മന്ദിര സമുച്ചയത്തിനും ബിജെപി ആസ്ഥാനമന്ദിരത്തിനും 300 മീറ്റർ അകലെവച്ചായിരുന്നു തിവാരിക്കു വെടിയേറ്റത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 1989, 1991, 1993 തെരഞ്ഞെടുപ്പുകളിൽ ദൊമരിയാഗഞ്ചിൽനിന്നു ബിജെപി ടിക്കറ്റിൽ പ്രേം പ്രകാശ് തിവാരി വിജയിച്ചിട്ടുണ്ട്. പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേർന്ന പ്രേംപ്രകാശ് വീണ്ടും ബിജെപിയിൽ തിരിച്ചെത്തി.
ബിജെപി മുൻ എംഎൽഎയുടെ മകനെ വെടിവച്ചു കൊന്നു
09:29 PM Dec 17, 2017 | Deepika.com