ശ്രീനഗർ: മഞ്ഞുവീഴ്ചയിൽ ആറു ദിവസം മുന്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കൗശൽ സിംഗ് എന്ന സൈനികന്റെ മൃതദേഹമാണ് ജമ്മു കാഷ്മീരിലെ നൗഗാമിൽനിന്നു കണ്ടെത്തിയത്.
മഞ്ഞുമലയിടിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ബാഗ്ടോ സൈനിക പോസ്റ്റിലെ അഞ്ചു സൈനികരെ കാണാതായത്. മഞ്ഞുവീഴ്ച തുടരുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഒരേദിവസം കാഷ്മീരിൽ നാലിടങ്ങളിൽ മഞ്ഞുമലയിടിഞ്ഞതിനെത്തുടർന്ന് 11 സൈനികരും നാലു സിവിലിയൻമാരുമടക്കം 15 പേർ മരിച്ചിരുന്നു.
മഞ്ഞുമലയിടിഞ്ഞു കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
09:29 PM Dec 17, 2017 | Deepika.com