ഇന്ത്യയിൽ കുഴൽക്കിണറുകളുടെ എണ്ണം കുറഞ്ഞു
09:29 PM Dec 17, 2017 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് കുഴൽക്കിണറുകളുടെ എണ്ണം കുറയുന്നതായി പഠനം. 2006-07 കാലഘട്ടത്തിൽ 92 ലക്ഷം കുഴൽക്കിണറുകളുണ്ടായിരുന്ന സ്ഥാനത്ത് 2013-14 വർഷം കുഴൽക്കിണറുടെ എണ്ണം 87 ലക്ഷമായി കുറഞ്ഞുവെന്ന് അഞ്ചാമത് മൈനർ ഇറിഗേഷൻ സെൻസസിന്റെ പഠനം വ്യക്തമാക്കുന്നു. കുഴൽക്കിണറുകളിൽ 98.3 ശതമാനവും സ്വകാര്യവ്യക്തികളുടേതാണ്.