വാർധ: മേരീമക്കൾ (ഡോട്ടേഴ്സ് ഓഫ് മേരി) സന്യാസ സമൂഹത്തിന്റെ ചാന്ദാമിഷൻ കേന്ദ്രമായുള്ള അമല പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായി സിസ്റ്റർ ഫ്ളവർ മരിയ തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ തൃശൂർ ചിറ്റിശേരി ചക്കുംപീടി കുടുംബാംഗമാണ്.
വാർധയിലെ അമല പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന ചാപ്റ്ററിൽ സിസ്റ്റർ വിനീത കടപ്ലാക്കൽ (അസി. പ്രൊവിൻഷ്യൽ), സിസ്റ്റർ ആനീസ് കണ്ണന്പള്ളി, സിസ്റ്റർ ആദർശ് മരിയ വേഴപ്പറന്പിൽ, സിസ്റ്റർ ജൂബിൾ തെരേസ് കാവുംപുറത്ത് എന്നിവർ കൗൺസിലർമാരായും സിസ്റ്റർ ആൽഫി പുളിക്കൽ പ്രൊവിൻഷ്യൽ ട്രഷററായും സിസ്റ്റർ റെജീന മരിയ കുന്പക്കാട്ട് - സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ഫ്ളവർ മരിയ ഡിഎം പ്രൊവിൻഷ്യൽ സുപ്പീരിയർ
09:29 PM Dec 17, 2017 | Deepika.com