ജമ്മു: മുപ്പതുവർഷത്തിനുള്ളിൽ 53 തവണ രക്തം ദാനം ചെയ്ത ജമ്മു കാഷ്മീരിലെ വനിത ഡോക്ടർക്ക് ആദരം. ജമ്മു പോലീസ് ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസർ കിരൺ ശർമയെയാണ് ഇന്ത്യൻ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്യൂണോഹെമറ്റോളജി എന്ന സംഘടന ആദരിച്ചത്.
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം കഴിഞ്ഞയുടൻ രൂപീകൃതമായ സംഘടനയാണ് ഐഎസ്ബിടിഐ. അവാർഡ് ലഭിച്ച 10 പേരിൽ ഏക വനിതയാണ് കിരൺ. രാജസ്ഥാനിലെ കോടയിൽ നടന്ന 42-ാമത് നാഷണൽ കോൺഫറൻസിലാണ് അവാർഡ് സമ്മാനിച്ചത്.
53 തവണ രക്തദാനം; വനിതാ ഡോക്ടർക്ക് ആദരം
09:29 PM Dec 17, 2017 | Deepika.com