പിതാവ് മരിച്ച ദുഃഖത്തിൽ മകൻ ആത്മഹത്യ ചെയ്തു
08:18 PM Dec 17, 2017 | Deepika.com
കോയന്പത്തൂർ: പിതാവ് മരിച്ച ദുഃഖം താങ്ങാനാകാതെ മകൻ ആത്മഹത്യ ചെയ്തു. ഒണ്ടിപുതൂർ കതിരേശൻ (29) ആണ് മരിച്ചത്. ഒരുമാസം മുന്പാണ് കതിരേശന്റെ പിതാവ് മരിച്ചത്. ഈ ദുഃഖത്തിൽ നിന്നും വിമുക്തനാകാതിരുന്ന കതിരേശൻ സിങ്കാനല്ലൂർ റെയിൽവേ സ്റ്റേഷനരികെ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യ: മീനാക്ഷി. രണ്ടുകുട്ടികളുണ്ട്.