നടപടിയെടുക്കണമെന്നു രമേശ് ചെന്നിത്തല

01:24 AM Dec 17, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യിൽ വ്യാ​ജ​പ​രാ​തി​യി​ൽ അ​നാ​വ​ശ്യ​മാ​യി ക​ത്തോ​ലി​ക്കാ വൈ​ദി​ക​നെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​ർ​ക്കും അ​തി​നു പ്രേ​രി​പ്പി​ച്ച​വ​ർ​ക്കു​മെ​തി​രേ ഒ​രു​നി​മി​ഷം വൈ​കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന് രേ​ഖാ​മൂ​ലം ക​ത്തു ന​ൽ​കി​യ​താ​യി ര​മേ​ശ് അ​റി​യി​ച്ചു.

സ​മാ​ധാ​ന​പ​ര​മാ​യി കാ​ര​ൾ ന​ട​ത്തി​യ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ണ്ടായ ​ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്. ഭീ​തി​യി​ൽ ക​ഴി​യു​ന്ന ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് പൂ​ർ​ണ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്ക​ണം.

ക​ത്തോ​ലി​ക്കാ സ​ഭ രാ​ജ്യ​ത്തൊ​രി​ട​ത്തും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ര​ല്ല. മ​തംമാ​റ്റ​ത്തി​നു ശ്ര​മ​മെ​ന്ന ആ​രോ​പ​ണം പോ​ലും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്: ര​മേ​ശ് ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.