ന്യൂഡൽഹി: കോണ്‍ഗ്രസ് മുക്ത ഭാരതം കൊതിച്ചിരുന്നവരുടെ മുന്നിലേക്ക് രാഹുൽ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസ് ശക്ത ഭാരതം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. കോണ്‍ഗ്രസിൽ രാഹുൽ യുഗത്തിനാണു തുടക്കം കുറിച്ചിരിക്കുന്നത്. നെഹ്റു കുടുംബത്തിൽ നിന്നു തുടർച്ചയായി അധ്യക്ഷൻമാർ ഉണ്ട ാകുന്നു എന്നു വിമർശിക്കുന്നവർക്ക് കോണ്‍ഗ്രസിന്റെയും ആ കുടുംബത്തിന്റെയും ചരിത്രം അറിയാത്തവരാണ്.
സ്വാതന്ത്ര്യസമരവുമായി അഭേദ്യ ബന്ധമുള്ള ആ കുടുംബം രാജ്യത്തിനു വേണ്ട ി ജീവൻ ത്യജിച്ചവരുടേത് കൂടിയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്കു സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കേരളത്തിൽ പേമാരിയും കൊടുങ്കാറ്റും ആയതു കൊണ്ടു യുഡിഎഫിന്റെ വാതിൽ കൊട്ടിയടച്ചിരിക്കുകയാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി.
കോണ്‍ഗ്രസ് ശക്ത ഭാരതം ഉണ്ടാകും: ഹസൻ
01:13 AM Dec 17, 2017 | Deepika.com