ചിന്ദ്വാര: ചിന്ദ്വാര വിമാനത്താവളത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കമൽനാഥിനുനേരേ തോക്കുചൂണ്ടിയ സംഭവത്തിൽ പോലീസ് കോൺസ്റ്റബിൾ രത്നേശ് പവാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
വെള്ളിയാഴ്ച ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിക്കുപോകാനാണ് കമൽനാഥ് ചിന്ദ്വാര വിമാനത്താവളത്തിലെത്തിയത്.സുരക്ഷാ ഗാർഡുമാർ ഉടൻതന്നെ കമൽനാഥിനു സുരക്ഷയൊരുക്കുകയും ചെയ്തു.
വിമാനത്താവളത്തിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് നീരജ് സോണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
കമൽനാഥിനുനേരേ തോക്കുചൂണ്ടിയ പോലീസുകാരനു സസ്പെൻഷൻ
12:35 AM Dec 17, 2017 | Deepika.com