മുസാഫർനഗർ കലാപം: യുപി മന്ത്രിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
12:35 AM Dec 17, 2017 | Deepika.com
മുസാഫർനഗർ: 2013ലെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മന്ത്രി സുരേഷ് റാണ, മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യൻ, ബിജെപി എംഎൽഎ സംഗീത് സോം എന്നിവരുൾപ്പെടെയുള്ളവർക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. മുസാഫർനഗറിലെ പ്രാദേശിക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കലാപത്തിന് പ്രേരണ നൽകിയെന്നാണ് ഇവർക്കെതിരേയുള്ള കേസ്. അറുപതു പേരാണു വർഗീയ കലാപങ്ങളിൽ കൊല്ലപ്പെട്ടത്.