ശ്രീനഗർ: തെക്കൻ കാഷ്മീരിൽ പുൽവാമ ജില്ലയിലെ ത്രാലി ലിൽ നിന്ന് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദി എന്നു സംശയിക്കപ്പെടുന്നയാളുടെ മൃതദേഹം പോലീസിനു ലഭിച്ചു.
സ്ഫോടക വസ്തു നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിലാണു കൊല്ലപ്പെട്ടതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാനായിട്ടില്ലെന്നു ഡയറക്ടർ ജനറൽ ഓഫ് പോലീസ് എസ്പി വൈദ് പറഞ്ഞു.
തെക്കൻ കാഷ്മീരിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു
12:35 AM Dec 17, 2017 | Deepika.com