ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ഇന്ന് രാവിലെ 11ന് ഒൗദ്യോഗികമായി ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, കെ. സുധാകരൻ, പന്തളം സുധാകരൻ, തന്പാനൂർ രവി തുടങ്ങിയ നേതാക്കൾ ഇന്നലെ എത്തി.
രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി എഐസിസി ആസ്ഥാനത്തിനു മുന്നിൽ തടിച്ചുകൂടിയ കോണ്ഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതറിയും ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു.
രാഹുലിന്റെ ചിത്രങ്ങൾ അടങ്ങിയ കീ ചെയിനുകളും ബാഡ്ജുകളും വിതരണം ചെയ്യുന്നതിനുള്ള സ്റ്റാളുകൾ എഐസിസി ഓഫീസിനു മുന്നിൽ തുറന്നിട്ടുണ്ട്.
രാഹുൽ ഇന്നു ചുമതലയേൽക്കും
01:23 AM Dec 16, 2017 | Deepika.com