തോമസ് ചാണ്ടിയുടെ ഹർജി: ജഡ്ജി പിന്മാറി

01:01 AM Dec 16, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: കാ​യ​ൽ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ൻ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽനി​ന്നു സു​പ്രീം കോ​ട​തി ജ​ഡ്ജി പി​ന്മാ​റി. മൂ​ന്നം​ഗ ബെ​ഞ്ചി​ലെ ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​റാ​ണ് പി​ന്മാ​റി​യ​ത്. ഇ​തേത്തുട​ർ​ന്ന് കേ​സി​ൽ പു​തി​യ ബെ​ഞ്ചി​നെ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് അ​റി​യി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ജ​നു​വ​രി ആ​ദ്യവാ​ര​ത്തേ​ക്കു മാ​റ്റി.

കേ​സ് നേ​ര​ത്തെ ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ.​കെ. അ​ഗ​ർ​വാ​ൾ, എ.​എം. സ​പ്രെ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടെ​ങ്കി​ലും തോ​മ​സ് ചാ​ണ്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വി​വേ​ക് ത​ൻ​ഖ​യ്ക്ക് ജ​സ്റ്റീ​സ് അ​ഗ​ർ​വാ​ളി​ന്‍റെ മു​ന്പാ​കെ ഹാ​ജ​രാ​കാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തേത്തുട​ർ​ന്നാ​ണ് കേ​സ് വെ​ള്ളി​യാ​ഴ്ച ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ച്ച​ത്.
പി​ന്മാ​റി​യ​തി​ന്‍റെ കാ​ര​ണം കോ​ട​തി​യും ജ​ഡ്ജി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.