ന്യൂഡൽഹി: ട്രാക്ടർ കാർഷികവാഹനം അല്ലാതാക്കുന്ന നിയമഭേദഗതിയിൽ വ്യത്യസ്ത പ്രതിഷേധവുമായി പാർലമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം ദുഷ്യന്ത് ചൗത്താല. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയ ഇന്നലെ അദ്ദേഹം പങ്കെടുക്കാനെത്തിയത് ട്രാക്ടർ ഓടിച്ചായിരുന്നു.
നിയമഭേദഗതി കർഷകർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് ചൗത്താല പറഞ്ഞു. ഇതു മൂലം ട്രാക്ടറിന്റെ വില ഉയരും. ചരക്കു കടത്താൻ ട്രാക്ടർ ഉപയോഗിച്ചാൽ ടോൾ നല്‍കേണ്ടിവരും. കാർഷിക ഉത്പന്നങ്ങൾ ട്രാക്ടറിൽ കയറ്റുന്നതിനു പരിധി നിശ്ചയിക്കുന്നതും കർഷകർക്കു ദുരിതമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎൻഎൽഡി നേതാവുകൂടിയായ ചൗത്താല(29) ഹരിയാനയിലെ ഹിസാർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
ദുഷ്യന്ത് ചൗത്താല പാർലമെന്റ് സമ്മേളനത്തിനെത്തിയതു ട്രാക്ടറിൽ
12:49 AM Dec 16, 2017 | Deepika.com