മുംബൈ: സൗജന്യ ഫീച്ചർഫോൺ എന്ന പേരിൽ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോം അവതരിപ്പിച്ച ജിയോഫോൺ ഇനി ഇന്ത്യയിൽ നിർമിക്കും.
ഇന്ത്യയിൽ വിതരണം ചെയ്യാൻവേണ്ടി ഇപ്പോൾ ചൈനയിൽ നിർമിച്ചുവരുന്ന ജിയോഫോൺ നിർദിഷ്ട സമയത്തിനുള്ളലിൽ നല്‍കാത്തതിനാലാണ് കമ്പനിയുടെ പുതിയ തീരുമാനം. 60 ലക്ഷം ഫോണുകൾ നിർമിച്ചു നല്‍കണമെന്നായിരുന്നു ചൈനീസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. ഇത് പാലിക്കാതെ വന്നതിനാൽ ചെന്നൈയിലെ കന്പനിക്ക് നിർമാണച്ചുമതല നല്‍കിയെന്നാണ് റിപ്പോർട്ടുകൾ.
രണ്ടാം ഘട്ടത്തിൽ ഒരു കോടി ജിയോഫോണുകളാണ് ജിയോ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചെന്നൈയിൽ നിർമിക്കും. ഉത്പാദനം തുടങ്ങിയെന്ന് ജിയോ അവകാശപ്പെട്ടു.
ചൈനയുടെ പ്രതിദിന ഉത്പാജനശേഷി 3-4 ലക്ഷം ഫോണുകളാണ്. 2018 ഡിസംബറോടെ 20 കോടി ഫീച്ചർഫോൺ വിറ്റഴിക്കുകയാണ് ജിയോയുടെ ലക്ഷ്യം.
ചൈനയിൽ പ്രതിസന്ധി, ജിയോഫോൺ ഇനി മെയ്ഡ് ഇൻ ഇന്ത്യ
12:49 AM Dec 16, 2017 | Deepika.com