വാഷിംഗ്ടൺ ഡിസി: ലൈംഗികാരോപണത്തിൽപ്പെട്ട അമേരിക്കൻ ജനപ്രതിനിധി ജീവനൊടുക്കി. കെന്റക്കി സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡാൻ ജോൺസനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2013ൽ കൗമാരക്കാരിയെ പീഡിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. മരിക്കുന്നതിനു മുന്പ് അദ്ദേഹം ആരോപണം നിഷേധിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു.
കുറിപ്പു കണ്ട ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ അന്വേഷണത്തിൽ ലൂയിസ്വില്ലിലെ ഗ്രാമീണ മേഖലയിൽ സ്വന്തം കാറിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ലൈംഗികാരോപണം: റിപ്പബ്ലിക്കൻ ജനപ്രതിനിധി ജീവനൊടുക്കി
11:52 PM Dec 14, 2017 | Deepika.com