ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ബ്രെക്സിറ്റ് വോട്ടെടുപ്പിൽ തെരേസാ മേ സർക്കാരിനു പരാജയം. യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പിന്മാറുന്നതു സംബന്ധിച്ച ബില്ലിനു(ഇയു വിത്ഡ്രോവൽ ബിൽ) മുൻ അറ്റോർണി ജനറൽ് ഡോമിനിക് ഗ്രീവ് കൊണ്ടുവന്ന ഭേദഗതി 305ന് എതിരേ 309 വോട്ടിനു പാർലമെന്റ് അംഗീകരിച്ചു.
ഭേദഗതി അംഗീകരിക്കരുതെന്നു മേ ആവശ്യപ്പെട്ടെങ്കിലും അവരുടെ പാർട്ടിയിലെ റിബലുകൾ പ്രതിപക്ഷത്തോടു ചേർന്നു വോട്ടു ചെയ്തു.
ബ്രസൽസുമായി ഉണ്ടാക്കുന്ന അന്തിമ ഉടന്പടി പാർലമെന്റിന്റെ അനുമതി വാങ്ങിയേ നടപ്പാക്കാവൂ എന്ന ഭേദഗതിയാണു പാസായത്. പാർട്ടിയെക്കാളും വലുതു രാജ്യമാണെന്നു ഭേദഗതി അവതരിപ്പിച്ച ഡോമിനിക് ഗ്രീവ് പറഞ്ഞു.
ഇതിനിടെ, തുടർചർച്ചകൾക്കായി പ്രധാനമന്ത്രി തെരേസാ മേ ഇന്നലെ ബ്രസൽസിനു തിരിച്ചു.
ബ്രെക്സിറ്റ് വോട്ടെടുപ്പിൽ മേയ്ക്കു പരാജയം
11:52 PM Dec 14, 2017 | Deepika.com