മല്യയുടെ സ്വത്ത് മരവിപ്പിക്കൽ: കേസ് ഏപ്രിലിൽ
11:52 PM Dec 14, 2017 | Deepika.com
ലണ്ടൻ: മദ്യരാജാവ് വിജയ് മല്യയുടെ സ്വത്ത് മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 13 ഇന്ത്യൻ ബാങ്കുകൾ സംയുക്തമായി നല്കിയ കേസ് യുകെ കോടതി അടുത്ത വർഷം ഏപ്രിലിൽ പരിഗണിക്കും. 9,000 കോടി രൂപ വിവിധ ബാങ്കുകളിൽനിന്നായി എടുത്ത ശേഷം രാജ്യം വിട്ട മല്യ നിലവിൽ ബ്രിട്ടനിലാണ്.