ന്യൂഡൽഹി: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് ടിവി ചാനലുകൾക്ക് അഭിമുഖം നല്കിയതിന്റെ പേരിൽ നിയുക്ത കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്. 18നു വൈകുന്നേരം അഞ്ചിനു ഹാജരായി വിശദീകരണം നല്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ പരാതിപ്രകാരമാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. രാഹുലുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകൾക്കെതിരേയും കേസെടുക്കും.
തെരഞ്ഞെടുപ്പിനു 48 മണിക്കൂർ മുന്പു മാധ്യമങ്ങൾക്ക് അഭിമുഖം നല്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കുണ്ട്. രാഹുലിന്റെ അഭിമുഖം ഗുജറാത്തി ചാനൽ പുറത്തുവിട്ടതോടെ മറ്റു ചാനലുകളും അത് ഏറ്റെടുത്തു. തുടർന്നാണു പരാതിയുമായി ബിജെപി രംഗത്തെത്തിയത്.
രാഹുൽ ഗാന്ധിക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്
01:08 AM Dec 14, 2017 | Deepika.com