ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെട്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവനയ്ക്കെതിരേ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് വീണ്ടും. ഇത്തരം അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണങ്ങളിൽ അതിയായ ദുഃഖമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തരുത്: മൻമോഹൻ സിംഗ് പറഞ്ഞു.
നരേന്ദ്ര മോദി വഹിക്കുന്ന പദവിയുടെ മാന്യത അദ്ദേഹം കാണിക്കണം. പാക്കിസ്ഥാൻ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന പരാമർശത്തിൽ മോദി രാജ്യത്തോട് മാപ്പു പറയണമെന്നും മുൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മോദിക്കെതിരേ വീണ്ടും മൻമോഹൻ
12:46 AM Dec 14, 2017 | Deepika.com