ന്യൂഡൽഹി: സംസ്ഥാന നിയമസഭ സന്പൂർണമായി ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ഇ വിധാൻസഭയുടെ സന്പൂർണ ചെലവു വഹിക്കുമെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ദ് കുമാർ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഉറപ്പു നൽകി. പാർലമെന്റ് ഹൗസിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ കടലാസ് രഹിത നിയമസഭയുടെ പദ്ധതി രേഖ സ്പീക്കർ സമർപ്പിച്ചു.
ഇ വിധാൻസഭാ പദ്ധതിയുടെ നിർവഹണം കേരള നിയമസഭയ്ക്കു സ്വതന്ത്രമായി നടത്താമെന്നു കൂടിക്കാഴ്ചയിൽ ധാരണയായി. വിശദമായ പദ്ധതി രേഖ ഉടൻ തയാറാക്കി കേന്ദ്ര സർക്കാരിനു സമർപ്പിക്കണം. ആറു മാസത്തിനകം പദ്ധതി പൂർത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു സ്പീക്കർ പറഞ്ഞു.
നിയമസഭ സന്പൂർണമായി ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് അംഗീകാരം
12:46 AM Dec 14, 2017 | Deepika.com