ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്ന നെഹ്റു കുടുംബത്തിൽ നിന്നുള്ളവരെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന രാഷ്ട്രീയ അന്തസിനു നിരക്കാത്തതാണെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
നെഹ്റു കുടുംബത്തിലെ സ്ത്രീകൾ പ്രസവിക്കാതിരുന്നാൽ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാതാകും എന്ന കോടിയേരിയുടെ വിവാദ പരാമർശത്തോടു ഡൽഹിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം രാഷ്ട്രീയ അന്തസിനും അദ്ദേഹത്തിന്റെ പദവിക്കും നിരക്കാത്തതാണ്. മാത്രമല്ല, പുരുഷ മേധാവിത്വത്തിന്റെ ശബ്ദവും ധാർഷ്ട്യവുമാണു കോടിയേരിയുടെ വാക്കുകളിലുള്ളത്. ഗീബൽസിന്റെ ഭാഷയിലാണു സിപിഎം സംസ്ഥാന സെക്രട്ടറി ഇപ്പോൾ സംസാരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോടിയേരിയുടെ പ്രസ്താവന രാഷ്ട്രീയ അന്തസില്ലായ്മയെന്നു മുല്ലപ്പള്ളി
12:43 AM Dec 13, 2017 | Deepika.com