ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിലും ഗുരെസ് സെക്ടറിലുമുണ്ടായ വൻ ഹിമപാതത്തിൽ അഞ്ച് സൈനികരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഒരു ആർമി പോർട്ടറെയും കാണാതായിട്ടുണ്ട്. കുപ്വാര ജില്ലയിലെ നൗഗാം സെക്ടറിൽ രണ്ട് സൈനികർ മഞ്ഞിനടിയിൽപ്പെട്ട് കാണാതായിട്ടുണ്ട്. ബന്ദിപോറ ജില്ലയിൽ ഗുരെസ് സെക്ടറിലെ സൻസർവനിലാണ് മൂന്ന് സൈനികരെ കാണാതായിരിക്കുന്നത്.
നിയന്ത്രണരേഖയിൽ ഹിമപാതം; അഞ്ച് സൈനികരെ കാണാതായി
12:43 AM Dec 13, 2017 | Deepika.com