ന്യൂഡൽഹി: നാലുമാസം മുന്പ് പ്രശ്നമേഖലയായിരുന്ന ഡോക ലായിൽ ചൈന രണ്ടു ഹെലിപാഡ് നിർമിച്ചു; 1800 സൈനികരെ എത്തിച്ചു.
സിക്കിം-ഭൂട്ടാൻ-ചൈന അതിർത്തികൾ സംഗമിക്കുന്ന സ്ഥലമാണു ഡോക ലാ. അവിടെ ജൂണിൽ ചൈനീസ് പട്ടാളം റോഡ് നിർമിക്കുന്നതിനെ ഇന്ത്യ എതിർത്തിരുന്നു. തുടർന്ന് 73 ദിവസം ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിന്നു. ചർച്ചകളെത്തുടർന്ന് ഓഗസ്റ്റ് 28-ന് ഇരുസേനകളും പിന്മാറി. റോഡ് നിർമാണം നിർത്തിവയ്പിക്കാൻ ഇന്ത്യക്കു കഴിഞ്ഞു. പക്ഷേ, ചൈന കൂടുതൽ വലിയ സേനാവ്യൂഹത്തെ അവിടെ സ്ഥിരമായി വിന്യസിക്കുന്നതിലേക്കാണു കാര്യങ്ങൾ ചെന്നെത്തിയത്. നേരത്തെ വർഷത്തിൽ രണ്ടോ മൂന്നോ തവണ പട്രോളിംഗിനു ഭടന്മാർ വന്നുപോകുകയേ ചെയ്തിരുന്നുള്ളൂ. ഇപ്പോൾ ശീലകാലത്തും അവിടെ സൈനികർ തങ്ങുന്നു.
ഡോക ലായിൽ ഹെലിപാഡും 1800 ചൈനീസ് സൈനികരും
01:18 AM Dec 12, 2017 | Deepika.com