കാഷ്മീരിൽ മൂന്നു പാക് ഭീകരരെ വധിച്ചു
01:00 AM Dec 12, 2017 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ സുരക്ഷാ സേന മൂന്നു പാക് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. വടക്കൻ കാഷ്മീരിലെ ഹന്ദ്വാരയിലെ ഉനിസൂ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്കർ-ഇ തൊയ്ബയുമായി ബന്ധമുള്ള ഭീകരരാണു കൊല്ലപ്പെട്ടതെന്നു ഡിജിപി എസ്.പി. വൈദ് പറഞ്ഞു. ഏറ്റുമുട്ടലിലിനിടെ പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു.