കാഷ്മീരിൽ ഭീകരർ രണ്ടു ബാങ്ക് സുരക്ഷാ ഗാർഡുകളെ കൊന്നു
01:00 AM Dec 12, 2017 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ ഭീകരർ രണ്ടു ബാങ്ക് സുരക്ഷാ ഗാർഡുകളെ വെടിവച്ചു കൊന്നു. ഷോപിയാൻ ജില്ലയിൽ ജമ്മു ആൻഡ് കാഷ്മീർ ബാങ്കിന്റെ വാഹനത്തിനു നേർക്കു നടത്തിയ വെടിവയ്പിലാണു ഗാർഡുകൾ കൊല്ലപ്പെട്ടത്. പുൽവാമ സ്വദേശി താരിഖ് അഹമ്മദ്, അനന്ത്നാഗ് സ്വദേശി മുഷ്താഖ് അഹമ്മദ് എന്നിവരാണു കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.