തരാഡ്(ഗുജറാത്ത്): ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും സ്വന്തം സംസ്ഥാനമായ ഗുജറാത്തിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നും നിയുക്ത കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി.
ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു ശേഷം അമിത് ഷായുടെ മകൻ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കന്പനിയുടെ വരുമാനം വർധിച്ചതിൽ മോദി മൗനം പാലിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ പ്രധാനമന്ത്രി മാറ്റിക്കളിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
നർമദയിലെ ജലം കർഷകർക്കെത്തിച്ചെന്നു പ്രചാരണത്തിനിടെ മോദി ആദ്യം വീന്പിളക്കിയെ ന്നും രാഹുൽ ആരോപിച്ചു.
മോദി പാക്കിസ്ഥാനെയും ചൈനയെയും കുറിച്ചുമാത്രം പറയുന്നു: രാഹുൽ
12:44 AM Dec 12, 2017 | Deepika.com