ബിഹാറിൽ ജയിൽ വാർഡർ ജയിലിനു മുന്നിൽ വെടിയേറ്റ് മരിച്ചു
12:33 AM Dec 12, 2017 | Deepika.com
ഹാജിപുർ: ബിഹാറിൽ ജയിൽ വാർഡർ അക്രമി സംഘത്തിന്റെ വെടിയേറ്റുമരിച്ചു. ഹാജിപുർ ഡിവിഷണൽ ജയിൽ സമുച്ചയത്തിന്റെ ഗേറ്റിനു മുന്നിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുകയായിരുന്ന ദീപ് നാരായൺ റായ് ( 50) ആണ് മരിച്ചത് . ജയിൽ കാവടത്തിലെത്തിയ ദീപ് നാരായണു നേരെ പുറത്തുനിന്നെത്തിയ സംഘം തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.