ന്യൂഡൽഹി: ഓഖി ദുരിതാശ്വാസ നിധിയിലേക്കു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി 50,000 രൂപ സംഭാവന ചെയ്തു. തന്നെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെയാണ് അദ്ദേഹം ചെക്ക് ഏല്പിച്ചത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആന്റണിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പമാണു മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചത്.
ആന്റണിയുടെ ആരോഗ്യവിവരങ്ങൾ തിരക്കിയതിനൊപ്പം ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളും നേതാക്കൾ ചർച്ച ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ആന്റണി ഉറപ്പു നൽകി.
ഓഖി ദുരിതാശ്വാസ നിധി: എ.കെ. ആന്റണി അരലക്ഷം രൂപ നല്കി
12:45 AM Dec 11, 2017 | Deepika.com