അഗർത്തല: ത്രിപുരയിൽ തൃണമൂൽ കോൺഗ്രസിൽനിന്നു കൂറുമാറിയ ആറ് എംഎൽഎമാരെ ബിജെപി എംഎൽഎമാരായി സ്പീക്കർ ആർ.സി. ദേബ്നാഥ് അംഗീകരിച്ചു.
കോൺഗ്രസ് എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട ഇവർ 2016ലാണു തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഈ വർഷം ഏപ്രിലിൽ എംഎൽഎമാർ ബിജെപിയിലെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഒറ്റ സീറ്റും ലഭിക്കാതിരുന്ന ബിജെപി ആറ് എംഎൽഎമാരോടെ പ്രതിപക്ഷത്തെ പ്രധാന കക്ഷിയായി. അറുപതംഗ സഭയിൽ സിപിഎമ്മിന് 51 അംഗങ്ങളാണുള്ളത്. കോൺഗ്രസിനു മൂന്നംഗങ്ങളുണ്ട്.
തൃണമൂൽ വിട്ടു വന്നവരെ ബിജെപി എംഎൽഎമാരാക്കി
12:45 AM Dec 11, 2017 | Deepika.com