പാക് ആക്രമണത്തിൽ സുബേദാറിനു പരിക്ക്
12:45 AM Dec 11, 2017 | Deepika.com
ജമ്മു: നിയന്ത്രണരേഖയിൽ രജൗരി ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ കരസേനാ സുബേദാറിനു പരിക്കേറ്റു. നൗഷേര സെക്ടറിലായിരുന്നു പാക് ആക്രമണം. പരിക്കേറ്റ സുബേദാറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമ ല്ലെന്ന് അധികൃതർ അറിയിച്ചു.