ബിഹാർ മന്ത്രിക്കു വധഭീഷണി
12:45 AM Dec 11, 2017 | Deepika.com
ബേട്ടിയ: ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ കൊന്നുകളയുമെന്നു മൊബൈൽഫോണിൽ വിളിച്ച് അജ്ഞാതൻ ഭീഷണിപ്പെടുത്തിയെന്നു ബിഹാർ ന്യൂനപക്ഷകാര്യമന്ത്രി ഖുർഷിദ് ആലമിന്റെ പരാതി. ഗോവർധനയിലെ ഇംതിയാസാണു താനെന്നു പരിചയപ്പെടുത്തിയാണ് ഒരാൾ വിളിച്ചതെന്നു മന്ത്രി പറഞ്ഞു.