ചെന്നൈ: ചെന്നൈ ആർകെ നഗർ നിയമസഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ കെ. വേലുസ്വാമിയെ മാറ്റി. ഐഎഎസ് ഓഫീസറായ പ്രവീൺ നായരാണു പുതിയ റിട്ടേണിംഗ് ഓഫീസർ. നടൻ വിശാൽ കൃഷ്ണ, ജയലളിതയുടെ മരുമകൾ ജെ.ദീപ എന്നിവരുടെ പത്രിക നിരസിച്ച വേലുസ്വാമിയുടെ നടപടി വിവാദമായിരുന്നു.
തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫീസർ രാജേഷ് ലാഖോനിയുടെ ശിപാർശയിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിറ ക്കിയത്. തമിഴ്നാട് വനിതാ വികസന കോർപറേഷൻ എംഡിയാണു പ്രവീൺ നായർ. വേലുസ്വാമിയെ മാറ്റണമെന്ന് ഡിഎംകെ ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടിരുന്നു.
ആർകെ നഗറിലെ റിട്ടേണിംഗ് ഓഫീസറെ മാറ്റി
01:00 AM Dec 10, 2017 | Deepika.com