ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കാത്തത് എന്താണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിനെക്കുറിച്ച് താൻ ഉന്നയിച്ച പത്ത് ചോദ്യങ്ങളിൽ ഒന്നിനുപോലും പ്രധാനമന്ത്രി ഉത്തരം നൽകിയില്ലെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
ഒന്നിനു പുറകേ ഒന്നായി, ഓരോ വിഷയങ്ങളിലും തുറന്നുകാണിക്കപ്പെട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ അജൻഡ മോഡി മാറ്റുകയാണ്. സസ്പന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞ വാക്കുകളാണ് മോദി ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്നത്. 22 വര്‍ഷത്തെ ഭരണത്തിനിടെ നര്‍മദ ജലപ്രശ്നം, മറ്റു പിന്നോക്കവിഭാഗങ്ങളുടെ ക്ഷേമം തുടങ്ങിയവ മോദി മറന്നുവെന്നും രാഹുല്‍ ആരോപിച്ചു.
വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നു: രാഹുൽ
01:00 AM Dec 10, 2017 | Deepika.com