നാഗ്പുർ: രാഷ്ട്രീയലാഭത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നോക്ക കാർഡ് ഉപയോഗിക്കുകയാണെന്ന്, മോദിയെ വിമർശിച്ച് ലോക്സഭാംഗത്വം രാജിവച്ച ബിജെപി നേതാവ് നാനാ പട്ടോല. കാർഷികമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാരും മഹാരാഷ്ട്ര സർക്കാരും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിലാണ് ബിജെപിയിൽനിന്ന് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് നേടാൻ പിന്നോക്ക കാർഡ് ഉപയോഗിക്കുന്ന മോദി, ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാറില്ലെന്നും നാന പട്ടോല കുറ്റപ്പെടുത്തി.
ഒബിസി കാർഡ് മോദി രാഷ്ട്രീയമായി ഉപയോഗിക്കുന്നു: നാനാ പട്ടോല
01:00 AM Dec 10, 2017 | Deepika.com