ന്യൂഡൽഹി: പ്രമുഖ റിയൽ എസ്റ്റേറ്റ് കന്പനിയായ യൂണിടെക്കിനെ കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നു. ദുർഭരണവും പണം അടിച്ചുമാറ്റലും ആരോപിച്ചു കന്പനി ഡയറക്ടർമാരെ നീക്കംചെയ്യാൻ ദേശീയ കന്പനി നിയമ ട്രൈബ്യൂണൽ (എൻബിഎൽടി) ഉത്തരവിട്ടു. ഗവൺമെന്റ് 20-നകം പുതിയ ഡയറക്ടർമാരെ നിയമിക്കണം.
ഒരു ദശകം മുൻപ് സത്യം കംപ്യൂട്ടേഴ്സിനെ ഏറ്റെടുത്ത മാതൃകയിലാണ് ഇതും. രാജ്യത്തെ രണ്ടാമത്തെ വലിയ റിയൽ എസ്റ്റേറ്റ് കന്പനിയാണിത്. രമേശ് ചന്ദ്ര എന്നയാളാണ് മുഖ്യ പ്രമോട്ടർ. നിക്ഷേപകർക്ക് 793 കോടി രൂപ തിരിച്ചുകൊടുക്കാനുണ്ട്.
യൂണിടെക്കിനെ സർക്കാർ ഏറ്റെടുക്കും
12:34 AM Dec 09, 2017 | Deepika.com