ഗുരുദാസ്പുർ: പഞ്ചാബിലെ ഇന്ത്യപാക്ക് അതിർത്തി പ്രദേശമായ ഗുരുദാസ്പൂരിൽനിന്നു 55 കിലോ ഹെറോയിൻ ബിഎസ്എഫ് പിടിച്ചെടുത്തു. ഹെറോയിനുമായി വന്ന രണ്ടംഗ സംഘം ബിഎസ്എഫ് ജവാൻമാർക്ക് നേരെ നിറയൊഴിച്ച ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ടു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബിഎസ്എഫിന്റെ സാന്നിധ്യം മനസിലാക്കിയ മയക്കുമരുന്ന് കടത്തുകാർ ആയുധവും ഹെറോയിനും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.അന്താരാഷ്ട്ര വിപണിയിൽ കോടികൾ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇനിയും മയക്കുമരുന്ന് കടത്തുണ്ടാകുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ ബിഎസ്എഫ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഗുരുദാസ്പുരിൽനിന്നു 55 കിലോ ഹെറോയിൻ ബിഎസ്എഫ് പിടിച്ചെടുത്തു
12:33 AM Dec 09, 2017 | Deepika.com