ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്കെതിരേ താൻ നടത്തിയ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തോറ്റാൽ ഏതു ശിക്ഷയും സ്വീകരിക്കാൻ തയാറാണെന്നു മണിശങ്കർ അയ്യർ. മുതിർന്ന നേതാവായ അയ്യരെ കഴിഞ്ഞദിവസം കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
കോണ്‍ഗ്രസാണ് തനിക്കെല്ലാം. കോൺഗ്രസില്ലാതെ ഇന്ത്യക്കു ഭാവിയില്ല. മോദിക്കെതിരേ പറഞ്ഞതിന്റെ പേരിൽ കോൺഗ്രസ് തോറ്റാൽ മാത്രമേ എനിക്കു ഖേദമുണ്ടാകൂ. പാർട്ടി തരുന്ന എന്തു ശിക്ഷയും സ്വീകരിക്കാൻ അപ്പോൾ തയാറാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഗുജറാത്തിൽ മികച്ച പ്രകടനമാണു പുറത്തെടുത്തിരിക്കുന്നത്- അയ്യർ കൂട്ടിച്ചേർത്തു.
മോദി തരംതാണ വ്യക്തിയാണെന്നായിരുന്നു അയ്യരുടെ വിവാദപ്രസ്താവന. ഇതിനെതിരേ രാഹുൽ രംഗത്തുവന്നു. പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കപ്പെട്ടു.
കോൺഗ്രസ് തോറ്റാൽ എന്തു ശിക്ഷയും സ്വീകരിക്കാം: അയ്യർ
12:33 AM Dec 09, 2017 | Deepika.com