ന്യൂഡൽഹി: നേരിയ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഡൽഹി റാം മനോഹർ ആശുപത്രിയിൽ ഏതാനും ദിവസം ചികിത്സയിലായിരുന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി ഇന്നലെ ആശുപത്രി വിട്ടു. ഇന്നലെ ഉച്ചയോടെ ആന്റണി വസതിയിലെത്തി.
ആരോഗ്യ നിലയിൽ കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വസതിയിൽ സന്ദർശകർക്കു നിയന്ത്രണം ഉണ്ട്.
എ.കെ. ആന്റണി ആശുപത്രി വിട്ടു
12:58 AM Dec 07, 2017 | Deepika.com