ഭോപ്പാൽ: രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചിത്രത്തിൽ മഹാത്മ ഗാന്ധിയെ മുഗൾ ചക്രവർത്തിയായി ചിത്രീകരിച്ചതിനെതിരേ കോൺഗ്രസ് പോലീസിൽ പരാതി നൽകി.
മധ്യപ്രദേശിലെ കോൺഗ്രസ് യൂണിറ്റാണ് പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്ന് കോൺഗ്രസ് വക്താവ് പങ്കജ് ചതുർവേദി അറിയിച്ചു. രാഷ്ട്രപിതാവിനെ ഇത്തരത്തിൽ അവഹേളിക്കുന്നതിനു പിന്നിൽ ഏതു രാഷ്ട്രീയപ്രസ്ഥാനമാണെന്ന് എല്ലാവർക്കും അറിയം. ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെയാണ് അത്തരത്തിലുള്ള ചിന്തകൾക്ക് തുടക്കമിട്ടത്. അവർ രാഹുൽ ഗാന്ധിയെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചും ഇത്തരത്തിലുള്ള തരംതാഴ്ന്ന പ്രവർത്തികൾ നടത്തിയും അവർക്ക് അധികകാലം മുന്നോട്ടു പോകാൻ കഴിയില്ല-പങ്കജ് ചതുർവേദി പറഞ്ഞു.
കോൺഗ്രസിന്റെ പരാതി ലഭിച്ചതായും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൈബർ സെൽ തലവൻ എസ്പി ശൈലേന്ദ്ര സിംഗ് ചൗഹാൻ അറിയിച്ചു.
മഹാത്മാ ഗാന്ധിയെ മുഗൾ ചക്രവർത്തിയാക്കി !
12:58 AM Dec 07, 2017 | Deepika.com