കോയന്പത്തൂർ: കുളിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഉൗത്തുപാളയം പൊന്നുച്ചാമിയുടെ മകൻ ഗോകുൽരാജ് (21), കരുവലൂർ ഈശ്വരമൂർത്തിയുടെ മകൻ ഗുഹൻ (21) എന്നിവരാണ് മരിച്ചത്.
സ്വകാര്യ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളായ ഇരുവരും സിരുമുഖൈ പഴതോട്ടത്ത് ഭവാനിപുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. രാവിലെ കുളിക്കാനെത്തിയവർ നദിക്കരയിൽ മൊബൈൽ ഫോണും ബൈക്കും വസ്ത്രങ്ങളും കണ്ട് മേട്ടുപ്പാളയം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിൽ ഗുഹന്റെ മൃതദേഹം കണ്ടെത്തി. ഗോകുൽരാജിന്റെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.
എൻജിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു
11:43 PM Dec 06, 2017 | Deepika.com