വടക്കേ ഇന്ത്യൻ മത്സ്യവില്പനക്കാർക്കെതിരേ മഹാരാഷ്ട്രയിൽ പ്രതിഷേധം
12:35 AM Nov 25, 2017 | Deepika.com
താനെ: മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ വടക്കേ ഇന്ത്യക്കാർ മത്സ്യവില്പന നടത്തുന്നതിനെതിരേ രാജ്താക്കറെ നേതൃത്വം നല്കുന്ന മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ പ്രതിഷേധം. തദ്ദേശീയരായ വ്യക്തികളുടെ കടകളിൽനിന്ന് മാത്രം മത്സ്യം വാങ്ങണമെന്നും എംഎൻഎസ് പ്രവർത്തകർ ആവശ്യപ്പെട്ടു. കോപൂരി, ഉതൽസാർ, വാഗ്ലി എസ്റ്റേറ്റ്, കൽവ എന്നിവിടങ്ങളിലാണ് പ്രതിഷേധപ്രകടനം നടത്തിയത്.