മുംബൈ: ശിവസേന മന്ത്രി അർജുൻ ഖോത്കറിന്റെ തെരഞ്ഞെടുപ്പ് ബോംബെ ഹൈക്കോടതി റദ്ദാക്കി. അവസാന ദിവസത്തിനു ശേഷമാണ് ഖോത്കർ നാമനിർദേശ പത്രിക സമർപ്പിച്ചത് എന്നതിനാലാണിത്.
നിലവിൽ മഹാരാഷ്ട്ര ടെക്സ്റ്റൈൽ, മൃഗസംരക്ഷണ, മത്സ്യ വിഭവ മന്ത്രിയാണ്. 2014ൽ ജൽന നിയമസഭാ മണ്ഡലത്തിൽനിന്നാണു ഖോത്കർ തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ കൈലേഷ് ഗൊരാത്യലിന്റെ പരാതിയെത്തുടർന്ന് ഔറംഗാബാദ് ബെഞ്ചിലെ ജസ്റ്റീസ് ടി.വി. നലവേദാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവി
ച്ചത്.
ശിവസേനാ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
12:35 AM Nov 25, 2017 | Deepika.com