ചെക്ക് നിരോധനം ആലോചിച്ചില്ല: കേന്ദ്ര സർക്കാർ
12:23 AM Nov 24, 2017 | Deepika.com
ന്യൂഡൽഹി: ചെക്കുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രാലയം. ചെക്കുബുക്ക് ഇല്ലാതാക്കുമെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഗവൺമെന്റ് അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.