രാഹുൽ ഇന്നു വീണ്ടും ഗുജറാത്തിൽ
12:23 AM Nov 24, 2017 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഇന്നു വിവിധ സമുദായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പോർബന്തറിൽ മത്സ്യത്തൊഴിലാളി വിഭാഗവുമായും സാനന്ദിൽ ദളിത് വിഭാഗവുമായുമാണു രാഹുൽ കൂടിക്കാഴ്ച നടത്തുക. നാളെ വടക്കൻ ഗുജറാത്തിലും മധ്യ ഗുജറാത്തിലും തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യും.