ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സുപ്രീംകോടതി നിഷ്പക്ഷ ജുഡീഷൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നതായുള്ള വ്യാപക ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണു കോൺഗ്രസിന്റെ ആവശ്യം. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചിലപ്രദേശങ്ങളിൽ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് ഉണ്ടായതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
വോട്ടിംഗ് മെഷീൻ: നിഷ്പക്ഷ ജുഡീഷൽ അന്വേഷണം നടത്തണമെന്നു കോൺഗ്രസ്
12:23 AM Nov 24, 2017 | Deepika.com