ബേട്ടി ബചാവോ വ്യാപിപ്പിക്കുന്നു
12:58 AM Nov 23, 2017 | Deepika.com
ന്യൂഡൽഹി: ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ 640 ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതടക്കമുള്ള സ്ത്രീ ശാക്തീകരണ പരിപാടികൾ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 161 ജില്ലകളിലാണു ബേട്ടി ബചാവോ ഉണ്ടായിരുന്നത്. മഹിളാശക്തി കേന്ദ്രങ്ങളും 190 വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളും ആരംഭിക്കുന്നതുൾപ്പെടെ 3637 കോടി രൂപയുടെ പദ്ധതികളും അംഗീകരിച്ചു.