ജവാനു വീരമൃത്യു; ഭീകരനെ വധിച്ചു
12:21 AM Nov 23, 2017 | Deepika.com
ശ്രീനഗർ: നിയന്ത്രണരേഖയിൽ കെരൻ സെക്ടറിൽ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം ചെറുക്കുന്നതിനിടെ ജവാനു വീരമൃത്യു. രണ്ടു ജവാന്മാർക്കു പരിക്കേറ്റു. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം.