അഹമ്മദാബാദ്: ഒബിസിയിലെ ഏറ്റവും പിന്നോക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം നല്കുമെന്ന അവകാശവുമായി ശങ്കർ സിംഗ് വഗേലയുടെ പ്രകടനപത്രിക. 27 ശതമാനമാണ് ഒബിസി സംവരണം.
അതിൽ പത്ത് ശതമാനമാണ് കോലി, ഠാക്കൂർ, മഡാരി, ദേവിപുജാക് തുടങ്ങിയ ഏറ്റവും പിന്നോക്ക വിഭാഗങ്ങൾക്ക് നല്കുമെന്ന് വഗേല പറഞ്ഞിരിക്കുന്നത്. മുൻമുഖ്യമന്ത്രികൂടിയായ വഗേല ജൂലൈയിൽ കോൺഗ്രസിൽനിന്ന് രാജിവച്ച് ജൻ വികൽപ് ഫ്രണ്ട് പാർട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത്.
ആദ്യഘട്ട വോട്ടെടുപ്പിൽ ജൻ വികൽപ് ഫ്രണ്ടിന്റെ 69 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടാകുമെന്ന് വഗേല പറഞ്ഞു. ഡിസംബർ ഒന്പത്, 14 എന്നീ തീയതികളിലായി രണ്ട് ഘട്ടമായാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബർ 18നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
ഒബിസി സംവരണ കാർഡുമായി വഗേല
12:21 AM Nov 23, 2017 | Deepika.com